കേരള ഓട്ടോമൊബൈൽസിലെ ജീവനക്കാരുടെ ശമ്പള കുടിശികയും പെൻഷനും ഉടൻ വിതരണം ചെയ്യുക: എ ഐ ടി യു സി
തിരുവനന്തപുരം : ജൂൺ 15 : കേരള ഓട്ടോമൊബൈൽസ് എംപ്ലോയീസ് ഫെഡറേഷൻ സമ്മേളനം തമ്പാനൂർ മോസ്ക്ക് ലൈനിലുള്ള ആർ സുഗതൻ സ്മാരക ഹാളിൽ നടന്നു. കെ സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജീവനക്കാരുടെ 7മാസത്തെ ശമ്പള കുടിശികയും, ജീവനക്കാരുടെയും പെൻഷൻകാരുടെയും മുടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, 20 വർഷമായി മുടങ്ങികിടക്കുന്ന ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കാൻ പ്രമേയേതിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഭാരവാഹികളായി കെ പി രാജേന്ദ്രൻ (പ്രസിഡന്റ്), മീനാങ്കൽ കുമാർ (വർക്കിംഗ് പ്രസിഡന്റ്), ഇ പി സന്തോഷ്‌കുമാർ (ജനറൽ സെക്രട്ടറി), രാജേഷ്‌കുമാർ എ കെ, പ്രേം കൃഷ്ണൻ ( വൈസ് പ്രസിഡന്റ് ), സാബു കെ, ബാബുരാജ് (സെക്രട്ടറി) , എ ഷാജഖാൻ ( ട്രഷറർ ) തെരെഞ്ഞെടുത്തു. സമ്മേളനത്തിൽ ഷാജഹാൻ സ്വാഗതവും സന്തോഷ്‌കുമാർ കൃതജ്ഞതയും പറഞ്ഞു.