നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : ബാർകോഴ ആരോപണത്തിൽ എക്സൈസ് മന്ത്രി എം. ബി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമറിച്ച പ്രവർത്തർക്കുനേരെ പോലീസ് ശക്തമായ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം പോലീസ് നേരെ യൂത്ത് കോൺഗ്രസ് കല്ലേറ് നടത്തി. 4 തവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധമായി എത്തുന്ന പ്രവർത്തകരെ തടയാൻ പോലീസ് നിയമസഭലേക്ക് പോകുന്ന റോഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമറിച്ചു പ്രവർത്തകർ റോഡിൽ വലിച്ചെറിഞ്ഞു. ബാർകോഴ അഴിമതി ആരോപണത്തിൽ വിധേയമായ എക്സൈസ് മന്ത്രി രാജിവെയ്ക്കുന്നവരെ ശക്തമായ സമര പ്രതിഷേധത്തിലേക്ക് യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് രാഹുൽ മാങ്കൂട്ടം പറഞ്ഞു.