തിരുവനന്തപുരം കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ ലോക ഹൃദയ ദിനം ആചരിക്കുന്നു
സെപ്റ്റംബർ 29ആം തീയതി വെള്ളിയാഴ്ച “ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു.പ്രധാന പരിപാടികൾ 29.09.2023 വെള്ളിയാഴ്ചരാവിലെ 07.15 മണി – കവഡിയാർ കൊട്ടാരം പ്രവേശന കവാടത്തിൽ ലോക ഹൃദയദിന സന്ദേശം മുൻനിർത്തിയുള്ള ബോധവൽക്കരണം.തുടർന്ന് ലോക ഹൃദയദിന *മെഗാ വാക്കത്തോൺ* ബഹു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രീ *C. നാഗരാജു IPS* ഫ്ലാഗ് ഓഫ് ചെയ്യുകയും വോക്കത്തോണിൽ പങ്കെടുക്കുകയും ചെയ്യുന്നു. കവടിയാർ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന മെഗാ വാക്കത്തോൺ, വെള്ളയമ്പലം റൌണ്ട് ചുറ്റി, മ്യൂസിയം പ്രവേശന കവാടത്തിൽ സമാപിക്കുന്നു.മെഗാ വാക്കത്തോണിൽ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഉള്ള 250-ൽ പരം ജീവനക്കാർ ലോക ഹൃദയ ദിന സന്ദേശം നൽകിക്കൊണ്ടുള്ള പ്ലകാർഡ് വഹിച്ചുകൊണ്ട് രാവിലെ 8 മണിയോടുകൂടി മ്യൂസിയം കവാടത്തിൽ വാക്കത്തോൺ സമാപിക്കും.കോസ്മോപോളിട്ടൻ ഹോസ്പിറ്റലിലെ പ്രഗത്ഭരായ കാർഡിയോളജിസ്റ്റുമാരായ Dr Biju R, Dr George Koshy A, Dr Thomas Titus, Dr R. Ajay Kumar, Dr Mangalanandhan P, Dr Sunil B, Dr Aneesh John Padiyara എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.