റോഡിലെ പഴമരങ്ങൾ അപകട സാധ്യത കൂട്ടുന്നു
കോട്ടൂർ -കള്ളിയൽ പൊതു മരാമത്തു റോഡിൽ പാഴ് മരങ്ങളും, ചെടികളും വളർന്ന് ഉയരത്തിൽ എത്തിയത് കാരണം റോഡിന്റെ വശങ്ങൾ കാണാൻ കഴിയാതെ വാഹന യാത്രക്കാർ ബുദ്ധിമുട്ടുന്നു.നിരവധി തവണ അപകട സാധ്യത നാട്ടുകാർ പഞ്ചായത്തിനെ അറിയിച്ചിട്ടും നടപടി ഇല്ല. പാഴ് ചെടികൾ നടപ്പാത കയ്യടക്കിയതോടെ കാൽ നടക്കാർ ബുദ്ധിമുട്ടുന്നു.