നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 8 വർഷങ്ങളായി നടക്കുന്ന സ്വപ്ന തുല്യമായ വികസന പ്രവർത്തനങ്ങളിൽ അടുത്ത ഒരു നാഴികകല്ലായി മാറുന്ന 2 വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 20 ന് വൈകുന്നേരം 3 മണിക്ക് ആശുപത്രി അങ്കണത്തിൽ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിക്കും എന്ന് കെ ആൻസലൻ എംഎൽഎ അറിയിച്ചു. ജനറൽ ആശുപത്രിയിൽ അനുവദിച്ച പുതിയ നഴ്സിംഗ് കോളേജിൻ്റെ ഔപചാരിക ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പാലിയേറ്റീവ് കെയർ മന്ദിരം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. നഴ്സിംഗ് വിദ്യാർഥികളുടെ സേവനം ആശുപത്രി പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ വിനിയോഗിക്കാൻ കഴിയും. ഈ അധ്യയന വർഷം തന്നെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു കഴിഞ്ഞു. K ആൻസലൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ D സുരേഷ് കുമാർ സ്വാഗതം ആശംസിക്കും. മുനിസിപ്പൽ ചെയർമാൻ ശ്രീ PK രാജ്മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ശൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, നഗരസഭാ കൗൺസിലർമാർ, സീമറ്റ് ഡയറക്റ്റർ ഡോ ആശ എസ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും