ദില്ലി ചലോ മാര്‍ച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയില്‍ ഹരിയാന

Spread the love

ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം പ്രഖ്യാപിച്ച ദില്ലി ചലോ മാര്‍ച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയില്‍ ഹരിയാന ഭരണകൂടം. ഇന്ന് മുതല്‍ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ദേശീയപാതകളില്‍ അടക്കം ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മാര്‍ച്ച് ഹരിയാന കടക്കാതെയിരിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. നേരത്തെ കര്‍ഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തില്‍ എത്തിയിരുന്നില്ല. താങ്ങുവിലയടക്കം വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്.

Leave a Reply

Your email address will not be published. Required fields are marked *