ഓയൂരിൽ ആറുവയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച്

Spread the love
കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് ആണ് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഉച്ചയോടെ കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണു കേസിലെ പ്രതികൾ. സാമ്പത്തിക നേട്ടത്തിനായി പ്രതികൾ ​ഗൂഢാലോചന നടത്തി, ദീർഘനാളത്തെ ആസൂത്രണത്തോടെ നടത്തിയ സംഭവമാണ് കേസിനു പിന്നിലെന്നു കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 364 എ, 361, 363, 370(4), 323, 160, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ജനവികാരം മാനിച്ച് ക്രൈം ബ്രാഞ്ചിനെ എല്പിക്കുകയായിരുന്നു. ഡിവൈഎസ്പി എം.എം. ജോസിനായിരുന്നു അന്വേഷണ ചുമതല. സംഭവം നടന്ന് നാലു ദിവസങ്ങൾക്കുള്ളിൽ പ്രതികളെ തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കൊല്ലം ആശ്രാമം മൈതനത്തു നിന്നും കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *