തങ്ങളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കണമെന്ന നിവേദനവുമായി നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ച മൈനാഗപ്പള്ളി നിവാസികൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. 11 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാനാണ് കെഎസ്ഇബി കരുനാഗപ്പള്ളി എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിരിക്കുന്നത്.