നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക് സർജിക്കൽ ഓൺകോളജിയുടെയും നിംസ് ഓൺകോ ജിനോമിക്സ് ലാബിന്റെയും നിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം : ലോക കാൻസർ ദിനത്തോടനുബന്ധിച്ച് നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക് സർജിക്കൽ ഓൺകോളജിയുടെയും നിംസ് ഓൺകോ ജിനോമിക്സ് . ലാബിന്റെയും നിംസ് മെഡിസിറ്റിയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നടന്നു. നിംസ് മെഡിസിറ്റി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വസ്തി ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ടി.കെ.എ. നായർ അധ്യക്ഷത വഹിച്ച യോഗം സ്വസ്തി ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാൻസർ രോഗങ്ങൾക്ക് എതിരെയുള്ള നിംസിൻ്റെ പ്രവർത്തനവും കൂടാതേ ആരും ഇല്ലാത്തവർക്ക് തണലായിമാറുന്ന നിംസിൻ്റെ മഹാ സംരംഭങ്ങൾ നാടിന് ആവശ്യമെന്നും ഗൗരി പാർവ്വതി ഭായ് തമ്പുരാട്ടി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. നിംസ് മെഡിസിറ്റി എം .ഡി എം .എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ താരവും സ്വസ്തി ഫൗണ്ടേഷൻ ബ്രാൻ്റ് അംബാസഡറും ട്രസ്റ്റിയുമായ മംമ്ത മോഹൻദാസ് നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക് സർജിക്കൽ ഓൺകോളജിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസർ അവബോധത്തിന് പ്രാധാന്യം നൽകേണ്ട ഒരു കാലഘട്ടമാണ് ഇന്നെന്നും അതിന് നമ്മുടെ യുവ സമൂഹം, പ്രത്യേകിച്ച് വിദ്യാർത്ഥികൾ അവരുടെ പഠനത്തോടൊപ്പം തന്നെ ഒഴിവു സമയങ്ങൾ പാലിയേറ്റീവ് പരിചരണ ത്തിനായി കൂടി മാറ്റിവയ്ക്കണമെന്നും മംമ്ത മോഹൻദാസ് അഭിപ്രായപ്പെട്ടു . കൂടാതെ കാൻസർ രോഗികൾക്കായുള്ള സൗജന്യ പെയിൻ & പാലിയേറ്റീവ് ഹോം കെയർ നിംസ് – സ്വസ്‌തി ഫൗണ്ടേഷൻ സംയുക്തമായി നിംസ് യൂത്ത് റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ഇനി വീട്ടുപടിക്കലേയ്ക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. തുടർന്ന് സ്നേഹതാളം പദ്ധതിയുടെ ഉദ്ഘാടനവും മംമ്ത മോഹൻദാസ് നിർവ്വഹിച്ചു. നിംസ് സെൻ്റർ ഫോർ ജിനോമിക്സ് പുതുതായി ആരംഭിക്കുന്ന ഓൺകോജിനോമിക്സ് ലാബിൻ്റെയും കാൻസർ ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. എം വി പിള്ള നിർവ്വഹിച്ചു. സ്താനാർബുദ ബോധവത്കരണ പരിപാടിയായ പിങ്ക് പദ്ധതിയുടെ ഉദ്ഘാടനം കേരള ഹെൽത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും പിങ്ക് റിബൺ വിതരണോദ്ഘാടനം സ്വസ്തി ഫൗണ്ടേഷൻ വൈസ് ചെയർപെഴ്സനും പ്രശസ്ത സിനിമാ താരവുമായ ഡോ. താരാ കല്യാൺ നിർവ്വഹിച്ചു. ‘കാവൽ കണ്ണിന് കാവൽ ‘ നിത്യപ്രകാശം പദ്ധതിയുടെ ഭാഗമായി പോലീസുകാർക്കുള്ള സൗജന്യ നേത്രസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനംകേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്തും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജുപിള്ളയും നിർവ്വഹിച്ചു.നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ശബ്നം ഷഫീക്ക്, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ്നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജു തമ്പി, റീജിയണൽ കാൻസർ സെൻ്റർ റിട്ട. പ്രൊഫ. ഡോ. ബാബു മാത്യു, ഡോ. ജെ.ഇന്ദിരാമ്മ,ഡോ. ജി .എസ് ജീവൻ, ഡോ വി . പി . വീണ, ഡോ. അനീഷ് നായർ, ഡോ. ദേവിൻ പ്രഭാകർ, ഡോ. ജി കിഷോർ, ബേബി സോമതീരം, തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ കേരള പോലീസ് മുൻ ഐ ജി യും സ്വസ്തി ഫൗഡേഷൻ ട്രസ്റ്റിയുമായ ഗോപി നാഥ് ഐ പി എസ് . സ്വാഗതവും നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ .എ സജു കൃതജ്ഞതയും രേഖപ്പെടുത്തി.