നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി

Spread the love

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം വിവിധ വിഭാഗങ്ങള്‍ക്കു നല്‍കാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ഇടയില്ലെങ്കിലും 5 മാസത്തെ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം. റബറിന്റെ താങ്ങുവിലയില്‍ 20 രൂപയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണു സൂചന

Leave a Reply

Your email address will not be published. Required fields are marked *