മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി : 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

Spread the love

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌യു, ഫ്രറ്റേണിറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതല്‍ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ആകെ 8 കേസുകളാണ് സെന്‍ട്രല്‍ പൊലീസ് എടുത്തിട്ടുള്ളത്.എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *