പന്തല്ലൂരിൽ ആഞ്ഞുവീശിയ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം
കുന്നംകുളം: പന്തല്ലൂരിൽ ആഞ്ഞുവീശിയ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു. പന്തല്ലൂർ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മേഖലയിൽ വൈദ്യുത ബന്ധവും ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.