വൈദ്യുതി ബോര്‍ഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ശന നിര്‍ദേശങ്ങളുമായി ചെയര്‍മാന്‍ രംഗത്തുവന്നു. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ നടക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാവുന്നവയ്ക്ക് മാത്രം മുന്‍ഗണന നല്‍കണമെന്നാണ് അറിയിപ്പ്.അടുത്ത വര്‍ഷത്തേക്ക് നിശ്ചയിച്ച പദ്ധതികള്‍ പുന:പരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുന്‍കൂട്ടി അറിയിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും മഴ ലഭ്യമല്ലാത്തതുമാണെന്ന് പറഞ്ഞ ചെയര്‍മാന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി തുക നല്‍കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.