നെയ്യാറ്റിൻകര :അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽ പണ വേട്ട . ചെന്നൈ തിരുവനന്തപുരം കല്ലട ബസ്സിലൂടെ കടത്തിക്കൊണ്ടുവന്ന 30 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയ ത്. രാവിലെ 9. മണിയോടെയാണ് സംഭവം. അബ്ദുൾ നാസർ, മുഹമ്മദ് ഫൈസ് എന്നീ രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.