രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രിമാരായ ഗണേഷ്കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഗണേഷ് കുമാര്‍ ഗതാഗതവകുപ്പുതന്നെ കൈകാര്യം ചെയ്യും. രജിസ്ട്രേഷന്‍-പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന്. അതേസമയം, തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല.രാജിവെച്ച അഹമ്മദ് ദേവര്‍കോവിലായിരുന്നു നേരത്തെ രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പിനൊപ്പം തുറമുഖവകുപ്പും കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പുതന്നെ കടന്നപ്പള്ളിക്ക് ലഭിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, വിഴിഞ്ഞം തുറമുഖം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ തുടര്‍നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ പ്രശ്നമില്ലാത്തതരത്തില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് വകുപ്പ് സിപിഎം തന്നെ ഏറ്റെടുത്തതെന്നാണ് സൂചന.മറ്റ് മന്ത്രിമാര്‍ കൈകാര്യംചെയ്തിരുന്ന വകുപ്പുകളില്‍ മാറ്റമുണ്ടായേക്കില്ല. വകുപ്പ് മാറ്റം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *