കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുതെന്നും സതീശൻ സംസാരിച്ചു. പരസ്പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ചാണ് ബി. ജെ.പി പ്രസിഡന്റ് എന്നെ ആക്രമിച്ചത്. ബി. ജെ.പിക്ക് കേരത്തിൽ ഒരിടം ഇല്ലാതിരിക്കുന്നത് കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ്. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവർ ഇപ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്നും സതീശൻ പറഞ്ഞു.