വികസനസദസ്സ് സംഘടിപ്പിച്ചു

Spread the love

കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ വികസനസദസ്സ് സംഘടിപ്പിച്ചു. കുറ്റിച്ചൽ ആർ കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തിന് അനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കാനായെന്നും വികസന പ്രവർത്തനങ്ങൾ കക്ഷിയാഷ്ട്രീയത്തിന് അതീതമായി നടപ്പിലാക്കുന്നതാണ് സർക്കാരിന്റെ നിലപാടെന്നും എം എൽ എ പറഞ്ഞു. സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് എല്ലാ മേഖലകളിലും മുന്നോട്ട് നീങ്ങിയിരിക്കുകയാണ്. റോഡുകൾ പുതുക്കി പണിയുകയും, അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും, കുളങ്ങളും തോട്ടങ്ങളും നവീകരിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുറ്റിച്ചൽ പഞ്ചായത്തിൽ പൂർത്തിയാക്കാനായി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിക.എസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.രാജീവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിസാർ മാങ്കുടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *