അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2024 ജനുവരി 6 മുതൽ 12 വരെ തലസ്ഥാനത്ത്
തിരുവനന്തപുരം : അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2024 ജനുവരി 6 മുതൽ 12 വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നു. തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനത്തിലാണ് സമ്മേനം സംഘടിപ്പിക്കുന്നത്. 6ന് രാവിലെ സൂര്യകാലടിമന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 1008 നാരിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വിശ്വമംഗള മഹാഗണപതി ഹോമത്തോടെയാണ് ഹിന്ദുമഹാസമ്മേളനപരിപാടികളുടെ തുടക്കം കുറിക്കുന്നത്. 6 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ സാമൂഹ്യസാംസ്കാരിക കലാസാഹിത്യസമുദായ ആദ്ധ്യാത്മിക രംഗത്തെ പ്രമുഖർ , സന്യാസി ശ്രേഷ്ഠന്മാർ , ഗവർണർമാർ , മന്ത്രിമാർ ഹിന്ദു മഹാസമ്മേളന ചെയർമാൻ എസ്. രാജശേഖരൻ നായർ ( ഉദയ സമുദ്ര എംഡി , ആന്റ് ജനം ടിവി എംഡി ) തുടങ്ങിയവർ പങ്കെടുക്കും. ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി 29 -ന് വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ആയൂർവേദകോളേജ് കുന്നുംപുറത്തിനടുത്തുള്ള ചിന്മയ സ്കൂളിൽ വച്ച് ചിത്രരചനാമത്സരം , രാമായണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്വിസ് , സ്വാമിവിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗത്തിനെ ആധാരമാക്കിയുള്ള പ്രസംഗമത്സരവുമാണ് നടത്തുന്നത്.