വെല്ലുവിളികൾക്കൊടുവിൽ കരുത്തോടെ മുന്നേറിയിരിക്കുകയാണ് അദാനി എന്റർപ്രൈസസ്

Spread the love

ദിവസങ്ങളായി നീണ്ടുനിൽക്കുന്ന വെല്ലുവിളികൾക്കൊടുവിൽ കരുത്തോടെ മുന്നേറിയിരിക്കുകയാണ് അദാനി എന്റർപ്രൈസസ്. ഇത്തവണ നടത്തിയ എഫ്പിഒയിൽ വൻ നേട്ടമാണ് അദാനി എന്റർപ്രൈസസിന് ലഭിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, എഫ്പിഒയിൽ മുഴുവൻ ഓഹരികളും വിറ്റുപോയിട്ടുണ്ട്. ഇതോടെ, ഇരുപതിനായിരം കോടി രൂപയാണ് തുടർ ഓഹരി വിൽപ്പനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചിരിക്കുന്നത്.ഹിൻഡൻബർഗ് റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകൾ എഫ്പിഒയുടെ വിജയ സാധ്യതയെ കുറച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ചില നിക്ഷേപകർ എഫ്പിഒയുടെ തീയതി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അദാനി ഗ്രൂപ്പ് എഫ്പിഒയുമായി മുന്നോട്ട് പോവുകയായിരുന്നു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി 3,200 കോടി രൂപയിലധികമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കൂടാതെ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും, നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും വൻ തോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ, രാജ്യം കണ്ട ഏറ്റവും വലിയ എഫ്പിഒയാണ് ഇത്തവണ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *