പ്രതിഷേധ സംഗമ വുമായി യു.ഡി.എഫ്

Spread the love

കടമാൻകുളം : അഴിമതിയും അനധികൃത സ്വത്തു സമ്പാദനവും ധൂർത്തും ആർഭാടവും പാർട്ടി പരിപാടിയാക്കി മാറ്റിയിരിക്കുന്നc വിചിത്ര കാഴ്ചയാണ് ഇടതുമുന്നണി ഭരണത്തിൽ കാണാനാവുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. എൽ.ഡി. എഫ് കൺവീനർ ഇ. പി. ജയരാജനെതിരെ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങൾ ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി യു.ഡി.എഫ്. കല്ലുപ്പാറ മണ്ഡലം കമ്മിറ്റി ഐക്കരപ്പടിയിൽ നിന്ന് കടമാങ്കുളത്തേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനത്തെ തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി. എമ്മിന് പുറമെ സി.പി. ഐയിലും സമാന ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. നേതാക്കൾക്ക് വരവിൽ കവിഞ്ഞ സ്വത്ത് കുമിഞ്ഞു കൂടുന്നത് കണ്ട് മനംമടുത്ത പാർട്ടി സഖാക്കൾ തന്നെ അവരുടെ സംസ്ഥാന കമ്മിറ്റികളിൽ അതുന്നയിക്കുന്ന ഗുരുതര സാഹചര്യമാണുള്ളത്. ആരോപണങ്ങൾ അന്വേഷിക്കുന്നതിന് പകരം കൂടുതൽ തലകൾ ഉരുളാതിരിക്കാൻ പാർട്ടി തലത്തിൽ പ്രശ്നം ഒതുക്കി തീർക്കാനാണ് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങൾ മുണ്ടു മുറുക്കി ഉടുക്കണമെന്ന് നിത്യേന ആവർത്തിക്കുന്ന ധനമന്ത്രി യുവജന കമ്മീഷൻ ചെയർമാന്റെ ശമ്പളം ഇരട്ടിയാക്കുന്ന, ഭരണക്കാർക്ക് അത്യാഡംബര കാറും ലിഫ്‌റ്റും കുളവും കാലിത്തൊഴുത്തും ഉണ്ടാക്കുന്ന തിരക്കിലാണെന്നും ഇതാണോ പാർട്ടി പറയുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു വ്യക്തമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചെറിയാൻ മണ്ണാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, കേരള കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് കെ. ഇരണക്കൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു, വിജോയ് പുത്തോട്ടിൽ, ജെയിംസ് കാക്കനാട്ടിൽ, സൂസൻ തോംസൻ, റെജി ചാക്കോ, അമ്പിളി പ്രസാദ്, പി ജ്യോതി, ഗീത ശ്രീകുമാർ, ദിപുരാജ് കല്ലോലിക്കൽ, ജിം ഇല്ലത്ത്‌, വർഗീസ്കുട്ടി മാമ്മൂട്ടിൽ, ഷിജി ജോർജ്, സണ്ണി കടവുമണ്ണിൽ, വിശ്വംഭരൻ വട്ടമല, വിഷ്ണു പുതുശ്ശേരി, ഐപ്പ് പുലിപ്ര, കെ. സി. ജേക്കബ്, പി. ജെ. എബ്രഹാം, വി. കെ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *