ബിപിയും തടിയും കുറയ്ക്കാന്‍ മുട്ട വെള്ള

Spread the love

നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ മുട്ട പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്നു മാത്രം. മുട്ടയുടെ വെള്ള എങ്ങനെ ബിപിയും തടിയും കുറയ്ക്കാന്‍ സഹായിക്കുമെന്ന് നോക്കാം.മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത്. ഇത് വിശപ്പു കുറയ്ക്കും. ഇതിനുളള നല്ലൊരു വഴിയാണ് മുട്ടവെള്ള. മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീനുണ്ട്. മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. കുരുമുളകിലെ പെപ്പറൈന്‍ എന്ന ഘടകം തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *