സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ ഒഴിവ്

Spread the love

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമില്‍ മുഴുവന്‍ സമയം താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2345121.

Leave a Reply

Your email address will not be published. Required fields are marked *