ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ശ്രീശങ്കരസംഗമം 2024 : ഏപ്രിൽ മാസം 26 മുതൽ 30 വരെ തിരുവനന്തപുരം ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി നടത്തുന്നു
കേരള ചരിത്രത്തിൽ 3 പതിറ്റാണ്ടുകൾൾക്ക് ശേഷം അന്തപുരിയിൽ പത്മനാഭസ്വാമിയുടെ മണ്ണിൽ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ശ്രീശങ്കരസംഗമം 2024 ഈ വരുന്ന ഏപ്രിൽ മാസം 26 മുതൽ 30 വരെ തിരുവനന്തപുരം ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി നടത്തുന്നു.
ശ്രീ ശങ്കരസംഗമം
ലോക കേരളത്തിൻ്റെ – ഭാരത്തിൻ്റെ ജഗത്ഗുരുവായ ആദിശങ്കരചാര്യ ശിഷ്യ പരമ്പരാസംഗമം ദിവ്യാത്മാക്കളുടെ സാന്നിധ്യം കൊണ്ട് ശങ്കരപാദ സ്പർശം കൊണ്ട് മഹാഭാഗ്യവും പുണ്യ യോഗവും ആകുന്നു , ഭാരതത്തിലെ വിവിധ മഠങ്ങളിലെ സന്യാസ ആചാര്യരുടെ*സർവ്വ സന്യാസസംഗമം* ലോകത്തിൻ്റെ നാടിൻ്റെ സർവ്വ ജീർണ്ണതയും മാറ്റി ആത്മീയതയിലൂടെ വേദ സത്യത്തെ ഉൾകൊണ്ട് കൊണ്ട് കർമ്മകാണ്ഡത്തിൻ്റെ പൂർണ്ണതയെ സ്വന്തം ജീവിതത്തിലും ജീവനും നൽകി മോക്ഷാവസ്ഥ കൈവരിക്കാനായി മനുഷ്യായുസ്സിലെ *പഞ്ച മഹായജ്ഞം*വും ഈ ശ്രീശങ്കരസംഗമത്തിനെ മഹായജ്ഞത്തെ മഹായാഗമായി മാറ്റുന്നു എല്ലാ സജ്ജനക്കും ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യമായി കണ്ട് ഈ പുണ്യകർമ്മങ്ങളെ മഹാ അനുഭവയോഗമാക്കി മാറ്റുക .