വീട്ടിലെ കിടപ്പുമുറിയോട് ചേർന്ന ബാത്ത് റൂമിലെ വാട്ടർ ഹീറ്റർ പൊട്ടിതെറിച്ച് അപകടം
പെരിങ്ങോം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്ന ബാത്ത് റൂമിലെ വാട്ടർ ഹീറ്റർ പൊട്ടിതെറിച്ച് അപകടം. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം.മാത്തില്‍ വടശേരിയിലെ കെ. രത്‌നാകരന്റെ വീട്ടിലാണ് സംഭവം.ബാത്ത് റൂമിൽ നിന്ന് തീയും പുകയും പുറത്തുവരുന്നത് കണ്ടതിനെ തുടർന്ന് വീട്ടുകാർ പെരിങ്ങോം ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയസീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ.സുനില്‍, കെ.വിശാല്‍, വി.പി.സജിലാല്‍, ഡ്രൈവര്‍ പി.ലിജു, ഹോംഗാര്‍ഡുമാരായ കെ.ദിനേശന്‍, വി.എന്‍.രവീന്ദ്രന്‍, കെ.വി.ഗോവിന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് .തീ അണച്ചത്.അമിത ചൂടു കാരണമാണ് പൊട്ടിത്തെറിയും തീപിടുത്തത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം.തക്ക സമയത്ത് തീയണച്ചതിനാൽവീടിന് കേടുപാടുകൾ സംഭവിച്ചില്ല.8000 രുപയുടെ നഷ്ടം കണക്കാക്കുന്നു.