ദർശനം കിട്ടാതെ : തീർഥാടകർ പന്തളത്ത് നിന്ന് മടങ്ങുന്നു
ശബരിമലയിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടതോടെ ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് പലരും മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. എട്ടും പത്തും മണിക്കൂറുകൾ കാത്തുനിന്നിട്ടും ദർശനം സാധ്യമാകാതെ വന്നതോടെയാണ് ഇവരുടെ മടക്കംഅപ്പാച്ചിമേട് നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അത്രയും തിരക്കാണ്. ശബരിപീഠം മുതൽ ക്യൂവാണ്. തിരക്കിനെ തുടർന്ന് ഇന്നലെ വഴിയിൽ തടഞ്ഞുനിർത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ശബരിമല ദർശനം കഴിഞ്ഞ ഭക്തരെ തിരിച്ചെത്തിക്കാൻ ചെങ്ങന്നൂരിൽ നിന്നയച്ച കെ എസ് ആർ ടി സി ബസുകളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.