ഗവർണർ ക്കെതിരെയുള്ള എസ്.എഫ്.ഐ യുടെ പ്രതിഷേധം : കടുത്ത നടപടിയുമായി രാജ്ഭവൻ

Spread the love

തിരുവനന്തപുരത്ത് ഗവർണക്കെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടും. ഗവർണറുടെ കാറിന് മേൽ പ്രതിഷേധക്കാർ ചാടിവീണ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ഗവർണർ വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരും റിപ്പോർട്ട് തേടിയേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ഡൽഹിയിലും സുരക്ഷ കൂട്ടും. ഗവർണർക്ക് അകമ്പടിയായി ഡൽഹി പോലീസിന്റെ കമാൻഡോ സംഘവുമുണ്ടാകുംരാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. മൂന്നിടത്ത് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായി. പാളയത്ത് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറൽ ആശുപത്രി പരിസരത്തും പേട്ട പോലീസ് സ്‌റ്റേഷന് സമീപത്തും ഗവർണറുടെ വാഹനം തടഞ്ഞു. ഇതോടെ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങിപ്രതിഷേധക്കാർക്കും പോലീസിനും മുഖ്യമന്ത്രിക്കും എതിരെ ക്ഷുഭിതനായാണ് ഗവർണർ പ്രതികരിച്ചത്. ഗവർണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ പിൻമാറിയിരുന്നു. സംഭവത്തിൽ 19 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *