ഒന്നരമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിൽ

Spread the love

ഒന്നരമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിൽ. അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും മാറ്റി. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. ഈ മാസം ഇരുപതാം തീയതി വരെയാണ് പ്രതികളായ ആലപ്പുഴ സ്വദേശി അശ്വതിയെയും കണ്ണൂർ സ്വദേശിയായ ഷാനിഫിനെയും റിമാൻഡ് ചെയ്തത്. ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ തല ഷാനിഫിന്‍റെ കാൽമുട്ടിൽ ഇടിക്കുകയും തുടർന്നുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കുഞ്ഞിന്‍റെ ശരീരത്തിൽ കടിച്ചാണ് ഷാനിഫ് മരണമുറപ്പാക്കിയത്. ഇത് സ്ഥിരീകരിക്കാൻ ഇയാളുടെ ഉമിനീര് പോലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *