യുവ ഡോക്ടർ ഷഹനയുടെ മരണം : ആൺസുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഡോ. റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന്വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ആണ് ബന്ധുക്കളുടെ ആരോപണം.150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡ
ഡോക്ടർ റുവൈസ്… PG മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്
അതേസമയം ഡോക്ടർ റുവൈസ്… PG മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് … പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിൽ നിന്നും കൂടുതലായി നൂറ് പവനും BMW കാറും ലഭിക്കാത്തതിനാൽ പ്രണയിച്ച പെൺകുട്ടിയെ വഞ്ചിച്ചതിന്റെ പേരിൽ ആ ഡോക്ടർ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണക്കാരനായവൻ…ഏതാനും മാസം മുമ്പ് മദ്യ ലഹരിയിൽ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ഹോസ്പിറ്റലിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ ഇവൻ സിസ്റ്റത്തിന് എതിരെ ഉറഞ്ഞ് തുള്ളി പ്രസംഗിച്ച വീഡിയോ കണ്ടിരുന്നു. 24 ന്യൂസിന്റെ വീഡിയോ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റിന്റെ സ്ക്രീൻ ഷോട്ട് ആണ് രണ്ടാമത്തെ ചിത്രം. ഇവനാണ് ആൺകുട്ടി, ഇയാളെ പ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം.. കേരളം നന്നാക്കിയെടുക്കണം… ഇതാണ് കമന്റ്.50 പവനും 15 ഏക്കറും കാറും നൽകാമെന്ന് പറഞ്ഞിട്ടും അത് പോരാ150 പവനും 15 ഏക്കർ സ്ഥലവും BMW കാറും.. വേണമെന്ന് നിർബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത് കോടിയോളം രൂപ വരും..!! ഒരു യുവ ഡോക്ടറായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ചെറുക്കനും മാതാപിതാക്കളും വിലപേശിയത് വിലയിട്ടത് ഇരുപത് കോടി രൂപ..!!പെൺകുട്ടി കഷ്ടപ്പെട്ട് പഠിച്ച് MBBS പാസായി PG ചെയ്ത് കൊണ്ടിരിക്കുകയാണ്… ഏതാനും മാസം കഴിഞ്ഞാൽ PG ഡോക്ടർ ആകേണ്ടിയിരുന്ന ആൾ ആണ് ഇന്ന് ഓർമ്മയായി മാറിയത്…ഇവൻ MBBS പാസായി PG എടുത്ത പോലെ തന്നെ PG വരെ എത്തിയ കുട്ടി… സ്ത്രീ ആയതു കൊണ്ട് മാത്രം വിവാഹം നടക്കാൻ 20 കോടി കൊടുക്കണ്ട അവസ്ഥ… അതും പ്രേമിച്ച് നടന്നവൻ…ഇവന് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം.. ഇവന്റെ MBBS ലൈസൻസ് മെഡിക്കൽ കൗൺസിലും ആരോഗ്യ വകുപ്പും റദ്ദ് ചെയ്യണം.