കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്

Spread the love

തൃശൂര്‍: കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. ഇന്ന് രാവിലെ ഒന്‍പതു മണിക്കാണ് റീ കൗണ്ടിങ് ആരംഭിക്കുക. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്റെ വിജയം റദ്ദാക്കി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കെഎസ്യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.മാനദണ്ഡങള്‍ അനുസരിച്ച് റീ കൗണ്ടിങ് നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. വോട്ട് ആദ്യം എണ്ണിയതും റീ കൗണ്ടിങ് നടത്തിയതും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വിലയിരുത്തിയാണെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹര്‍ജിയില്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ആരോപിച്ചിരുന്നത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇതിന് പിന്നാലെ കെ.എസ്.യു അട്ടിമറി ആരോപിച്ച് രംഗത്തെത്തിയിരുന്നു.കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *