തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ : യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ സംഘർഷം
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ സംഘർഷം. കോഴിക്കോട് മിന്നൽ സൂപ്പർ ഡീലെക്സ് എയർബസ് പോകാൻ താമസിക്കുന്ന തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ തമ്പാനൂർ പോലീസ് എത്തി ശബരിമല തീർത്ഥാടകർ അടക്കമുള്ള ഭക്തരെ വിരട്ടി ഓടിച്ചു. തീർത്ഥാടകർക്കു നേരെ പോലീസ് അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്. കഴുത്തിനു കുത്തിപ്പിടിച്ച് ബസ്സിലേക്ക് തള്ളിക്കയറ്റിയെന്നും തീർത്ഥാടകർ വെളിപ്പെടുത്തി.