സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

Spread the love

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിഭകള്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തി മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി പ്രകാരം സാമ്പത്തിക സഹായം അനുവദിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 പേര്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. വെള്ളപേപ്പറില്‍ തയ്യാറാക്കിയ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും പ്രവര്‍ത്തന മേഖലയില്‍ ലഭിച്ച അംഗീകാരങ്ങള്‍ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി ഒന്‍പത് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി. ഒ 695003 എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2314238, 2314232.

Leave a Reply

Your email address will not be published. Required fields are marked *