തട്ടിക്കൊണ്ടുപോയ കേസ് മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ഇന്ന് പുലര്‍ച്ചവരെ നീണ്ടു : നിർണായ വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ്
കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവര്‍ ഇപ്പോഴും ക്യാമ്പില്‍ തുടരുകയാണ്. ഇന്നലെ രാത്രി 9.30ന് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ചോദ്യചെയ്യല്‍ നീണ്ടതോടെ വാര്‍ത്താസമ്മേളനം ഒഴിവാക്കി. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് രാവിലെ തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. പത്മകുമാറിനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.പത്മകുമാര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പണം കണ്ടെത്താനായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴ് നല്‍കി. പത്മകുമാറിന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്.മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികള്‍ക്ക് പിന്നിലെന്ന സംശയവും ഉണ്ട്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍നിന്നാണ് ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.