ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ : കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടം
ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭ(hung assembly) അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40-50 സീറ്റുകളും ബിജെപി 36-46 സീറ്റുകളും നേടും. കടുത്ത പോരാട്ടത്തിനാണ് ഛത്തീസ്ഗഡ്(Chhattisgarh) സാക്ഷ്യം വഹിച്ചതെന്ന് വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന് 48ഉം ബിജെപിക്ക് 15ഉം എംഎല്‍എമാരാണുള്ളത്. ആകെ വോട്ടിന്റെ 42 ശതമാനം കോണ്‍ഗ്രസിനും 41 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്കും ലഭിക്കും. ഇതോടെ വോട്ട് വിഹിതം തമ്മില്‍ ഒരു ശതമാനം പോയിന്റ് വ്യത്യാസം മാത്രമാണ് എക്സിറ്റ് പോള്‍ ഫലത്തില്‍ കാണിക്കുന്നത്.ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), ഗോണ്ട്വാന ഗാന്‍തന്ത്ര പാര്‍ട്ടി (ജിജിപി) എന്നിവയുള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കും.