പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCOD) അംഗങ്ങൾ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

Spread the love

സൈബർ ഭീഷണിയും ഡ്രോൺ നശീകരണ ശേഷിയുമുൾപ്പെടെയുള്ള ഹൈബ്രിഡ് യുദ്ധത്തിന്റെ കാര്യത്തിൽ സായുധ സേനയുടെ തയ്യാറെടുപ്പ്’ അവലോകനം ചെയ്യുന്നതിനായി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCOD) തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണും, എം.പി-യുമായശ്രീ ജുവൽ ഓറം നയിക്കുന്ന ലോക്സഭയിലെയും, രാജ്യസഭയിലെയും അംഗങ്ങളാണ് ഈ ടീമിൽ ഉള്ളത്. ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജെ ചലപതി ടീമിനെ സ്വാഗതം ചെയ്തു. സന്ദർശന വേളയിൽ, സേനയുടെ സജ്ജീകരണങ്ങളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും വിശദമായ പ്രവർത്തന വിവരങ്ങൾ അവതരിപ്പിച്ചു.ദീർഘവും ഫലപ്രദവുമായ ആശയവിനിമയത്തിന് ശേഷം കമ്മിറ്റി, സായുധ സേനയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും നല്ല പ്രവർത്തനം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *