രണ്ടു മാസങ്ങൾക്കു ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ
ന്യൂഡൽഹി: രണ്ടു മാസങ്ങൾക്കു ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ. ക്യാനഡയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഇന്ത്യ ഇ -വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചത്. നിലവിൽ പ്രവേശന വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവയാണ് വീണ്ടും നൽകിത്തുടങ്ങിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചതിന്‍റെ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.ഖാലിസ്ഥാൻ ഭീകരന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യ വിസ സർവീസ് താത്കാലികമായി റദ്ദാക്കിയത്.