കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചുകുന്നത്തുകാൽ സ്വദേശികളായ ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു48 തൊഴിലാളികൾ ആയിരുന്നു ഉണ്ടായിരുന്നത്. പ്രഭാത പ്രശ്നം കഴിക്കുന്നതിനു വേണ്ടി തോടിന് കുറുകെ പോകുന്ന പാലത്തിൻറെ സ്ലാബിൽ , ഇരിക്കുകയായിരുന്നു തൊഴിലാളികൾ. സമീപത്തെ സ്വകാര്യ പുരിയിടത്തുനിന്ന് തെങ്ങ് കടപുഴകി വീണായിരുന്നു അപകടം. അപകടത്തിൽ സ്ലാബും തകർന്നു. അപകടത്തിൽപ്പെട്ട ചന്ദ്രിക , വസന്ത ഉൾപ്പെടെയുള്ള നാലു പേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലുംരണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല,ഒരാളുടെ കാലിന് ഗുരുതര പരിപ്പുണ്ട്.പാറശാല ഫയർഫോഴ്സ് എത്തിയായിരുന്നു അപകടത്തിൽപ്പെട്ട തെങ്ങ് മുറിച്ചു മാറ്റിയത്.ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിപോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുന്നത്തുകാൽ പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.