പ്രവാസി നിവാസി പാർട്ടിയുടെ ജില്ല നേതൃ യോഗം സംസ്ഥാന അധ്യക്ഷൻ വെള്ളായണി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പ്രവാസി നിവാസി പാർട്ടിയുടെ ജില്ല നേതൃ യോഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് പഴയ റോഡിൽ ഹോട്ടൽ മഹാമഹലിൽ വച്ച് സംസ്ഥാന അധ്യക്ഷൻ വെള്ളയാണി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസികളും നിവാസികളും നേരിടുന്ന നിരവധി തൊഴിൽ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണം എന്നും പ്രാവസ ജീവിതം പല സാഹചര്യങ്ങളിൽ അവസാനിപ്പിച്ചു നാട്ടിൽ വന്ന് ദുരിതം നേരിടുന്നവർക്ക് പ്രത്യേക പാക്കേജുകൾ സർക്കാരുകൾ ആസൂത്രണം ചെയ്യണം എന്നും യോഗം ആവശ്യപെട്ടു. ദീർഘ കാലമായി പ്രാസികൾ നേരിടുന്ന അടിക്കടിയുള്ള അപ്രതീക്ഷിത വിമാന ചാർജ് വർധനവ് സർക്കാരുകൾ ഇടപെട്ട് ഏകീകരണം ഉണ്ടാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.ഇത്തരം പ്രശ്നങ്ങളും പ്രവാസികളുടെ പെൻഷൻ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചും പരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. അഖിലം മധുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബൂത്തുതലം മുതൽ പ്രവർത്തനം ഏകോപിപ്പിച്ച് ജില്ലാ സമ്മേളനം നടത്തുന്നതിന്റെ പ്രഖ്യാപനം നടന്നു.ഇതിൻ്റെ അംഗത്വ കാമ്പയിന് തുടക്കമിട്ടു.ഇതിനായി പ്രവാസിയായ ഗോപാലകൃഷ്ണൻ പ്രസിഡൻ്റ്, രത്നകുമാർ സെക്രട്ടറി, ജോസഫ്, നാരായണൻ, അനന്ത കൃഷ്ണൻ പോറ്റി എന്നിവർ വൈസ് പ്രസിഡണ്ട്മാരായും രാഗീഷ് രാജയെ ഓർഗനൈസിങ് സെക്രട്ടറിയായും, ഗിരീഷ് കുമാർ, ബിനു കുമാർ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും, ജോഷി, അൻസാരി എന്നിവരെ കമ്മിറ്റി അംഗങ്ങളായുംമിഥുൻ നായരെ മീഡിയ സെൽ സെക്രട്ടറിയായും രശ്മി മീഡിയ കോ ഓർഡിനേട്ടർ ആയും 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ചടങ്ങിൽ പുതിയതായി പാർട്ടിയിൽ അംഗത്വം എടുത്തവക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് വെള്ളായണി ശ്രീകുമാർ നിർവഹിച്ചു. സംസ്ഥാന നേതാക്കളായ അഖിലo മധു, ഷൈൻ രാജ്, സുജീഷ്, സജികുമാർ, ജെമിനി കമൽ, ചന്ദ്രകുമാർ തിരുമല, ശ്യംജോയ്, ബീന ബാജി, മോഹൻലാൽ, ശ്യാം എന്നിവരും പങ്കെടുത്തു.