സാമ്പാർ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് വിദ്യാർഥിനി മരിച്ചു

Spread the love

ബംഗളൂരു: സ്കൂളിൽ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായിതയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ (7)യാണ് മരിച്ചത്. കൽബുറഗി ജില്ലയിലെ അഫ്സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്കൂ‌ളിലെ വിദ്യാർഥിനിയാണ് മഹന്തമ്മ. സ്കൂളിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാർ ചെമ്പിലേക്ക് വിദ്യാർഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ വിദ്യാർഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി കൽബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *