ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാറാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.അടൂർ പറന്തലിൽ എം.സി റോഡിൽ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്മകുമാറിനെ ആദ്യം അടൂർ ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.