കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻINTUC സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം:- കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ (INTUC ) ഇന്ന് 11 മണിക്ക് നടന്നു. ഒരുമാസത്തെ വേതനം ഓണം ബോണസ്സായി അനുവദിക്കുക, ഇ.എസ്.ഐ, ഇ.പി. എഫ് പെൻഷൻ തുടങ്ങിയസാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുക. റിസ്ക‌് അലവൻസ് വർദ്ധിപ്പിക്കുക, നിർത്തി വച്ചിരിക്കുന്ന ഫുഡ്, യൂണിഫോം വാഷിംഗ് അലവൻസ് എന്നിവ മുൻകാല പ്രാബല്യ ത്തോടെ അനുവദിക്കുക. വനിതാ ലൈഫ് ഗാർഡ് മാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു, എം.വിൻസെൻ്റ് MLA
വി. ആർ.പ്രതാപൻ(KLGEU) എന്നിവർ പങ്കെടുത്തു.