ജനനായകനായ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തില്ല

Spread the love

കോഴിക്കോട് : ജനനായകനായ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തില്ല. മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയെ പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു . ഇനി വിളിക്കുമ്പോൾ സുരേഷ് ഗോപി കോടതിയിൽ ഹാജരായാൽ മതിയെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു . ഇന്ന് 11.50 ഓടെയാണ് നടക്കാവ് പോലീസ് സ്റ്റേഷനിൽ സുരേഷ് ഗോപി ഹാജരായത്.

പോലീസ് സ്റ്റേഷനിൽ നിന്ന് സുരേഷ് ഗോപി പുറത്തിറങ്ങിയപ്പോൾ സ്റ്റേഷനു പുറത്ത് തന്നെ കാത്ത് നിന്ന ജനക്കൂട്ടത്തിന് അദ്ദേഹം മൈക്കിലൂടെ നന്ദി അറിയിച്ചു. ശേഷം സമാധാനത്തോടെ ഇവിടെ നിന്ന് പിരിഞ്ഞു പോകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. 1000 കണക്കിന് സ്ത്രീകൾ അടങ്ങുന്ന ജനക്കൂട്ടമാണ് സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നടക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയത്.

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് നടക്കാവ് പോലീസ് നോട്ടീസ് നൽകിയത് . സുരേഷ് ഗോപിയോട് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ 11 മണിയോടെ ഒരു ധീര പരിവേഷമായി സുരേഷ് ഗോപി കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച് നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. സിപിഎം നേതാക്കളെപ്പോലെ നെഞ്ചുവേദന അഭിനയിക്കുകയോ മുൻകൂർ ജാമ്യ അപേക്ഷിക്കുകയോ ചെയ്യാതെയാണ് ജന നായകനായ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ കടന്നുവന്നത് . നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് സുരേഷ് ഗോപിയെന്ന ജനനായകൻ ഇന്ന് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായതോടെ പൊതു സമൂഹത്തോട് അദ്ദേഹം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *