കശുവണ്ടി തൊഴിലാളികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

Spread the love

തിരുവനന്തപുരം : ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷ (യു ടി യു സി )ന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തി. പൂട്ടി കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുക, തുറക്കാത്ത ഫാക്ടറികൾ ഏറ്റെടുത്തു കാപ്പെക്സിനെയോ കോർപ്പറേഷനെയോ ഏൽപ്പിക്കുക, കോർപ്പറേഷനും കാപ്പെക്സും മുടങ്ങാതെ ജോലി നൽകുക , 8 വർഷം പിന്നിട്ട തൊഴിലാളികളുടെയും സ്റ്റാഫിന്റെയും കൂലി പുതുക്കി നിശ്ചയിക്കുക അനധികൃത ഫാക്ടറികളിൽ ഫാക്ടറി നിയമങ്ങൾ നടപ്പിലാക്കുക, ഇ എസ് ഐ – പി എഫ് ആനുകൂല്യങ്ങൾ ഉപാധി കൂടാതെ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുകയും കോർപ്പറേഷൻ 20 വാടക ഫാക്ടറികൾ ഉടമകൾക്ക് തിരിച്ച് കൊടുക്കാനുള്ള കോടതി ഉത്തരവുള്ളതിനാൽ പ്രസ്തുത ഫാക്ടറികൾ സർക്കാർ വിലയ്ക്ക് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. നൂറു കണക്കിന് തൊഴിലാളി സ്ത്രീകൾ ഉൾപ്പെടെ ധർണ്ണയിൽ പങ്കെടുത്തു.ധർണ്ണയിൽ യു ടി യു സി സംസ്ഥാന ട്രഷറർ അഡ്വ.ടി സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യുടിയുസി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ (യു ടി യു സി ) സംസ്ഥാന ജനറൽ സെക്രട്ടറി സജി ഡി ആനന്ദ്, യു ടി യു സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, യു ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് , ഇടവനശ്ശേരി സുരേന്ദ്രൻ ,കെ എസ് വേണുഗോപാൽ, കെ.ജയകുമാർ , ജി.വേണുഗോപാൽ, എം എസ് ഷൗക്കത്ത് , ഇറവൂർ പ്രസന്നകുമാർ ,ടി.കെ. സുൽഫി, ബെന്നി, അഡ്വ.കെ. സണ്ണിക്കുട്ടി, സോമശേഖരൻ നായർ , സി. മഹേശ്വരൻ പിള്ള , ബിജു ലക്ഷ്മികാന്തൻ , ടി സി . അനിൽകുമാർ , മോഹൻദാസ് , സേതുനാഥ്, അഡ്വ. ജെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *