ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് : ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ

Spread the love

തിരുവനന്തപുരം : അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിക്ക് ഒരുങ്ങി കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം ) നവംബർ 16 മുതൽ 18 വരെ നടക്കുന്ന സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെയാണ് സംഘടിപ്പിക്കുന്നത്. 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിദിന സംഗമം 16 ന് രാവിലെ 10 ന് വിഴിഞ്ഞം അടിമലത്തുറ ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഉദ്ഘാടന ചടങ്ങിൽ റവന്യൂ – ഹൗസിംഗ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഐ.എസ് . അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി, ഇന്ത്യയിലെ ബെൽജിയം അംബാസഡർ ദിദിയർ വാൻഡർഹസെൽറ്റ് , ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിൻ ഗല്ലഗെർ, എസ്.ബി.ഐ ട്രാൻസക്ഷൻ ബാങ്കിംഗ് ആൻഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ റാണ അശുതോഷ് കുമാർ സിംഗ് എന്നിവരും പങ്കെടുക്കും.റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ , ഇന്റലിജൻസ് മെഷീൻ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി, ലൈഫ് സയൻസ് , സ്പേസ് ടെക്, ബ്ലോക്ക്ചെയിൻ , ഐ.ഒ ടി ഇ – ഗവേണൻസ് , ഫിൻ ടെക്, ഹെൽത്ത്ടെക്, അഗ്രിടെക് , എഡ്യൂടെക്, സോഫ്റ്റ്വെയർ , ആസ് സർവീസ് തുടങ്ങി വളർന്നുവരുന്ന മേഖലകളിൽ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിർണായക പങ്ക് വഹിക്കുന്ന അവസരത്തിലാണ് ഹഡിൽ ഗ്ലോബൽ നടക്കുന്നതെന്ന് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു.ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ 100 ലധികം പുതിയ കമ്പനികൾക്ക് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. നിക്ഷേപ അവസരങ്ങൾക്കായി ടെക് – ഇൻഡസ്ട്രി വിദഗ്ധരുമായി സംവദിക്കാനും സാധിക്കും. കൂടാതെ ചെറുധാന്യങ്ങൾ (മില്ലറ്റ്) , വളകൾ, പഴങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിച്ച മൂല്യവർധിത ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഒഎൻഡിസി സിഇഒ ടി.കോശി കെ – ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ എന്നിവർ സമ്മേനത്തിൽ മുഖ്യ പ്രഭാഷകരാണ്.കെ.എസ്.യു.എം ബിസിനസ് ഡെവലപ്മെന്റ് സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ , പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് മാനേജർ അഷിത വി.എ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *