കാൻസറിന് കാരണമാകുന്ന രാസവസ്തു : പാനിപൂരി കേരളത്തിൽ നിരോധിക്കണം

Spread the love

തിരുവനന്തപുരം : കാൻസറിന് കാരണമാകുന്ന രാസ വസ്തു പാനിപൂരി കേരളത്തിലും നിരോധിക്കണം .പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. സംസ്ഥനത്ത് ഉടനീളം നടത്തിയ പരിശോധനയിൽ പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് മാരകമായ രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയത്. ഇത് കൂടാതെ യാതൊരു വൃത്തിയും ഇല്ലാത്ത സാഹചര്യങ്ങളിലാണ് ആലപ്പുഴ ജില്ലയുടെപല ഭാഗത്തും വിൽപ്പന നടത്തുന്നത്. മാരകമായ അസുഖം, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനതല്ലാത്ത സ്ഥലങ്ങളിലെ കച്ചവടങ്ങൾ നിരോധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *