സി.എസ്.ഐ സഭയിലെ വിശ്വാസികൾക്കൊപ്പം നിൽക്കാതെ ഇ.ഡി കേസ് പ്രതികൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ നയത്തിനെതിരെ : യൂത്ത് വോയിസിന്റെ 24 മണിക്കൂർ സെക്രട്ടറിയേറ്റ് മുൻപിൽ ഉപവാസ സമരം ആരംഭിച്ചു
സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വോയിസിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുൻപിൽ ആരംഭിച്ചു. നാളെ 7/ 07/ 2024 ൽ നടക്കുന്ന ബഹുജന റാലിയുടെ മുന്നോടിയായിട്ടാണ് പ്രസ്തുത ഉപവാസം. ഉപവാസ സമരം ഉദ്ഘാടനം റവ കാൽവിക്കിസ്റ്റോ നിർവഹിച്ചു.LMS അതിക്രമിച്ചു കയറി ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ്ചെയ്യുക,മഹായിടവകയിൽസർക്കാരിന്റെക്രമവിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കുകED കേസിലെയും ക്രൈംബ്രാഞ്ച് കേസിലെയും പ്രതികളായ ബിഷപ്പ് ധർമ്മരാജ് റസാലം, ഡോ.ബെനറ്റ് അബ്രഹാം, റ്റി.റ്റി.പ്രവീൺ എന്നിവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുകയും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിന്മേൽ തുടർനടപടികൾ സ്വീകരിക്കുക..മഹായിടവക ഓഫീസ് തുറന്നു പ്രവർത്തിക്കാൻ നിലവിലെ ബിഷപ്പിനെയും കമ്മിറ്റിയെയും അനുവദിക്കുക.എന്നിവയാണ് പ്രധാന ആവശ്യങ്ങളായി ഉപവാസസമരത്തിലൂടെയും, ബഹുജന റാലിയിലൂടെയും ഉന്നയിക്കുന്നത്.