കേരളീയം പരിപാടി പൂർണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: കേരളീയം പരിപാടി പൂർണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയതായും അദ്ദേഹം പറഞ്ഞു. കേരളിയത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വർഷവും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചവരാണ് നമ്മൾ. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ കേരളത്തിന്റെ എല്ലാ ഭാ​ഗത്തു നിന്നും തലസ്ഥാനത്ത് എത്തിച്ചേർന്നു. മഴ പോലും കണക്കാക്കാതെയാണ് പരിപാടികളിൽ പങ്കെടുത്തത്. കേരളീയം വൻ വിജയമാക്കിയത് കേരളത്തിലെ ജനങ്ങൾ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കേരളീയത്തിനെതിരായി വിമർശനങ്ങൾ ഉണ്ടായെങ്കിൽ അത് പരിപാടിയുടെ പ്രശ്നമല്ല മറിച്ച് നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് അവയ്ക്ക് പിന്നിൽ. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്ക് സാധിച്ചു. ഇനിയുള്ള എല്ലാ വർഷവും കേരളീയം അവതരിപ്പിക്കും പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവും.

അതേസമയം കേരളീയം നല്ല പരിപാടിയാണ്. നല്ലത് ആരുചെയ്താലും അംഗീകരിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന, നല്ല പ്രഖ്യാപനങ്ങൾ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് കുഴപ്പം? ബി.ജെ.പി.യുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ല. പങ്കെടുക്കരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. ബി.ജെ.പി. ബഹിഷ്കരണത്തെക്കുറിച്ച് അറിയില്ല’, ഒ. രാജഗോപാൽ പറഞ്ഞു. കേരളീയം സമാപന വേദിയിലെത്തിയ ഒ. രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *