ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പോലീസുദ്യോഗസ്ഥനെ വീടിന് മുന്നിലിട്ട് വെടിവെച്ച് കൊന്നു
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പോലീസുദ്യോഗസ്ഥനെ വീടിന് മുന്നിലിട്ട് വെടിവെച്ച് കൊന്നു. ഭാര്യയും മകളും നോക്കി നിൽക്കെയാണ് പോലീസ് ഇൻസ്‌പെക്ടറായ സതീഷ് കുമാർ കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ ഭാവനയും മകളും സമീപത്തുണ്ടായിരുന്നു. ദീപാവലി ആഘോഷം കഴിഞ്ഞ് ബന്ധുവിന്റെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് സംഭവംസതീഷ് കുമാർ കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കാൻ നോക്കുന്നതിനിടെ ആയുധധാരിയായ ഒരാൾ അടുത്തെത്തി മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. സതീഷ് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി പ്രയാഗ് രാജ് എസ് പി വ്യക്തമാക്കി.