നെയ്യാറ്റിൻകരയിൽ യുഡിഎഫ് റാലിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ യുഡിഎഫ് റാലിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം എട്ടോടെയായിരുന്നു സംഭവം. കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഘോഷം പ്രകടനം നടത്തിയിരുന്നു.ഇതിനിടെ ഒരു പ്രവർത്തകന്‍റെ കൈയിൽനിന്നും അബദ്ധത്തിൽ അമിട്ട് പൊട്ടുകയായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ അടക്കം പ്രകടനത്തിലുണ്ടായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ പ്രകടനം അവസാനിപ്പിച്ചു.