വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
ബസില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് രഞ്ജന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലാണ് സംഭവം നടന്നത്. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നത് കാറില്‍ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബസ് തടഞ്ഞു.ഇതിനിടെ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികളിലൊരാളെ നടി അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്. മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്.