പഴയകാല റെക്കോഡുകള്‍ മുതല്‍ ഡിജിറ്റല്‍ സര്‍വേ വരെ: പ്രദര്‍ശനവുമായി സര്‍വേ വകുപ്പ്

Spread the love

പഴയകാല റെക്കോഡുകള്‍ മുതല്‍ ഡിജിറ്റല്‍ സര്‍വേ രെയുളള രേഖകളുടെയും വിവരങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനവുമായി സര്‍വേ വകുപ്പ്. റവന്യൂ വകുപ്പിന്റെ ‘കേരളത്തിലെ ഭൂപരിഷ്‌കരണം’ സെമിനാറിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പ്രദര്‍ശനം നടന്നത്.

ബ്രിട്ടീഷ് ഭരണകാലം തൊട്ടുള്ള പൈതൃക രേഖകള്‍, ഏറ്റവും പുതിയ ഡിജിറ്റല്‍ സര്‍വേ രേഖകള്‍, എന്റെ ഭൂമി പോര്‍ട്ടല്‍, സര്‍വേ ഉപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയത്.

സര്‍വേ വകുപ്പ് നല്‍കുന്ന പൊതുജന സേവനങ്ങളും ഉപയോഗിക്കുന്ന സോഫ്റ്റ് വേറുകളും പ്രദര്‍ശനത്തില്‍ വിശദീകരിച്ച് നല്‍കി. പ്രദര്‍ശനം നവംബര്‍ ആറു വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *